പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സ്വീറ്റ്‌സ്‌ > സന്ദേഷ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്ദേഷ്
ഒരു ഉത്തരേന്ത്യന്‍ മധുര പലഹാരമാണിത്. വ്യത്യസ്തമായ രുചികള്‍ പരീക്ഷിച്ചുനോക്കൂ...

ചേര്‍ക്കേണ്ടവ:

വെള്ളം ചേര്‍ക്കാത്ത പാല്‍ 8 കപ്പ്
ചെറുനാരങ്ങാനീര് കാല്‍ കപ്പ്
സ്പ്രേ ഡ്രൈഡ് പാല്‍പ്പൊടി 1 കപ്പ്
പഞ്ചസാര 1/2 കപ്പ്
റോസ് എസന്‍സ് ഒരു തുള്ളി

ഉണ്ടാക്കേണ്ട വിധം:

പാല്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല്‍ പിരിയുമ്പോള്‍ കണ്ണകലമുള്ള ഒരു തോര്‍ത്തില്‍ കെട്ടിത്തൂക്കി ഇടുക. വെള്ളം മുഴുവന്‍ പോകുമ്പോള്‍ പിശിട് മാത്രം എടുത്ത് അരയ്ക്കുക. ഇതില്‍ പാല്‍പ്പൊടിയും ചേര്‍ത്ത് കുഴച്ച് ഒന്നു കൂടി അരയ്ക്കുക. ചുവടുകട്ടിയുള്ള അലൂമിയം ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെള്ളം ചേര്‍ക്കാതെ പഞ്ചസാരയിട്ട് ഉരുക്കുക. ഇതില്‍ പാല്‍ ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. എസന്‍സും ചേര്‍ത്തിളക്കി അധികനേരം അടുപ്പില്‍ വയ്ക്കാതെ വാങ്ങിവച്ച് ഇഷ്ടമുള്ള ആകൃതിയില്‍ തയ്യാറാക്കിയെടുക്കുക.
കൂടുതല്‍
ബ്രഡ്ഡ് പുഡ്ഡിംഗ്
പപ്പായ വറ്റല്‍
സ്വീറ്റ്‌ പുലാവ്‌
ബര്‍ഫി
കാരറ്റ് കേക്ക്
പൈനാപ്പിള്‍- പുഡ്ഡിംഗ്