പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സ്വീറ്റ്‌സ്‌ > ബ്രഡ്ഡ് പുഡ്ഡിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രഡ്ഡ് പുഡ്ഡിംഗ്
ആഘോഷമായി ഒരു വിരുന്നൂട്ടല്‍ കഴിഞ്ഞു. ഇനി അല്‍പ്പം മധുരം കൂടിയാ‍കാമല്ലോ. ഇതാ ഈ ബ്രഡ്ഡ് പുഡ്ഡിംഗ് തന്നെ പരീക്ഷിച്ചോളൂ.

ചേര്‍ക്കേണ്ടവ:

അരികു കളഞ്ഞ ബ്രഡ്ഡ് 8 കഷ്ണം
കാച്ചിയ പാല്‍ 2 കപ്പ്
മില്‍ക്ക്‌മെയ്ഡ് ഒരു ടിന്‍
കസ്റ്റാഡ് പൌഡര്‍ 2 ടീസ്പൂണ്‍
വാനില എസന്‍സ് 1/2 ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം:

ബ്രഡ്ഡ് മിക്സിയില്‍ പൊടിച്ചെടുക്കുക. കസ്റ്റാഡ് പൌഡര്‍ നാല് ടേബിള്‍ സ്പൂണ്‍ കാച്ചിയ പാലില്‍ പേയ്സ്റ്റ് പോലാക്കി മില്‍ക്ക് മെയ്ഡും ബാക്കി കാച്ചിയ ‌‌പാലും ചേര്‍ത്ത മിശ്രിതത്തിലേക്ക് ഒഴിക്കണം. പിന്നീട് കുറഞ്ഞ തീയില്‍ മിശ്രിതം പതുക്കെ അലിയിക്കുക. കുറുകിവരുമ്പോള്‍ ഇറക്കിവച്ച് ബ്രഡ്ഡ് പൊടിയും എസന്‍സും ചേര്‍ത്ത് തണുപ്പിച്ച് ഫ്രിഡ്ജ് ഫ്രീസറിനുള്ളില്‍ വച്ച് വീണ്ടും തണുപ്പിച്ച് ഉപയോഗിക്കാം.
കൂടുതല്‍
പപ്പായ വറ്റല്‍
സ്വീറ്റ്‌ പുലാവ്‌
ബര്‍ഫി
കാരറ്റ് കേക്ക്
പൈനാപ്പിള്‍- പുഡ്ഡിംഗ്
വിശേഷത്തിന് ഉണ്ണിയപ്പം