പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സ്വീറ്റ്‌സ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വീറ്റ്‌ പുലാവ്‌  Search similar articles
എന്നും ചോറും ചപ്പാത്തിയും മാത്രം കഴിച്ച് മടുപ്പായോ വിഷമിക്കണ്ടാ. ഇതാ സ്വീറ്റ് പുലാവ്. ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേരുവകള്‍:

അരി 2 കപ്പ്‌
വെള്ളം 4 കപ്പ്‌
പഞ്ചസാര 1/2 കപ്പ്‌
സവാള 3 എണ്ണം
നെയ്യ്‌ 1/4 കപ്പ്‌ ഏ
ഏലയ്ക്കാ 7
ഗ്രാമ്പു 7
കിസ്മിസ്‌ 100 ഗ്രാം
അണ്ടിപ്പരിപ്പ്‌ 20 ഗ്രാം

തയ്യാറാക്കുന്ന വിധം:

അരിഞ്ഞ സവാള നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നത്‌ വരെ വറുത്തെടുക്കുക. ഇതേ നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുക്കുക. അതിനുശേഷം ഏലയ്ക്കാ, അരി, പട്ട എന്നിവയിട്ടു വഴറ്റി സുഗന്ധം വരുമ്പോള്‍ തിളച്ച വെള്ളവും പഞ്ചസാരയും ഉപ്പും പാകത്തിന്‌ ചേര്‍ത്ത്‌ അരി വേവിക്കുക. സവാള ചേര്‍ത്ത്‌ ഉപയോഗിക്കാം.
കൂടുതല്‍
ബര്‍ഫി
കാരറ്റ് കേക്ക്
പൈനാപ്പിള്‍- പുഡ്ഡിംഗ്
വിശേഷത്തിന് ഉണ്ണിയപ്പം
ഹല്‍‌വാ കൊതിയുണ്ടോ?
വാനില ഐസ്ക്രീം