പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം > ചിക്കന്‍ സോയാ റോള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിക്കന്‍ സോയാ റോള്‍
നാലുമണിക്ക് ചായയോടൊപ്പം വിളമ്പാന്‍ ചിക്കനും സോയയും കൊണ്ടൊരു വിശേഷ വിഭവം. കടയില്‍ നിന്നും വാങ്ങുന്ന കട്‌ലറ്റും പഫ്സും ഒഴിവാക്കാമെന്നു മാത്രമല്ല അല്‍പ്പം അഭിനന്ദനം കീശയിലാക്കുകയും ചെയ്യാം.

ചേര്‍ക്കേണ്ടവ:

കോഴിയിറച്ചി 500 ഗ്രാം
സോയാ ചങ്‌സ് കുതിര്‍ത്തത് 200 ഗ്രാം
മുളകു പൊടി 1 ടീസ്പൂണ്‍
ഇറച്ചിമസാല 1/2 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് 4 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 കഷ്ണം
സവാള 1 കപ്പ്
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 ടീസ്പൂണ്‍
വെണ്ണ 2 ടേബിള്‍ സ്പൂണ്‍
വെര്‍മിസെല്ലി 200 ഗ്രാം
മൈദ കുറച്ച്
സവാള 1 കപ്പ്
വിനാഗിരി 1 ടീസ്പൂണ്‍
എണ്ണ 250 ഗ്രാം
റൊട്ടി 12 കഷ്ണം
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

മഞ്ഞള്‍, വിനാഗിരി ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചി വേവിക്കുക. എല്ലു നീക്കി ഇറച്ചി പൊടിച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കോഴിയിറച്ചി, സോയ ചെറുതായി വേര്‍പെടുത്തിയത്, മുളകുപൊടി, മസാല, പച്ചമുളക് ഇഞ്ചി എന്നിവ ഒരുമിച്ച് വഴറ്റുക. റൊട്ടി ഓരോ കഷ്ണമായി എടുത്ത് വെള്ളത്തില്‍ മുക്കി എടുത്ത് കൈവെള്ളയില്‍ വച്ചമര്‍ത്തി വെള്ളം മുഴുവന്‍ കളയുക. റൊട്ടിയില്‍ വെണ്ണപുരട്ടിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വഴറ്റിയ ഇറച്ചിക്കൂട്ട് നിരത്തി സാവധാനം തെറുത്തെടുക്കുക. ഇപ്പോള്‍ ചിക്കന്‍ റോളുകള്‍ റെഡിയായി. ഇവ പൊടിച്ച വെര്‍മിസെല്ലിയില്‍ ഉരുട്ടിയെടുക്കുക. മൈദ കൊണ്ട് കുഴമ്പുണ്ടാക്കി റൊട്ടിയുടെ അറ്റം ഒട്ടിക്കണം. ഒടിവിലായി അത് തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.
കൂടുതല്‍
കുടമ്പുളിയിട്ട മീന്‍ കറി
മീറ്റ്‌ വിന്താലു
മീന്‍ മസാല സാന്‍‌വിച്ച്
കോള്‍ഡ്‌ മട്ടന്‍
മീന്‍ കട്‌ലറ്റ്
ബീഫ് ചോപ്സ്