പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം > കുടമ്പുളിയിട്ട മീന്‍ കറി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുടമ്പുളിയിട്ട മീന്‍ കറി
മീന്‍ കറിക്ക് മദ്ധ്യതിരുവിതാംകൂറിന്‍റെ തനതുരുചി തന്നെ വേണം. തലക്കുപിടിക്കുന്ന എരിവും അല്‍പ്പം പുളിയും ഒക്കെചേര്‍ന്ന് ഇതാ കുടമ്പുളിയിട്ട മീന്‍ കറി.

ചേര്‍ക്കേണ്ടവ:

മീന്‍ കഷണങ്ങളാക്കിയത്‌ അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് 3 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
കടുക് ചെറിയ അളവ്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 6 അല്ലി
കുടമ്പുളി 2 അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില 2 ഇതള്‍

ഉണ്ടാക്കുന്ന വിധം:

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.
കൂടുതല്‍
മീറ്റ്‌ വിന്താലു
മീന്‍ മസാല സാന്‍‌വിച്ച്
കോള്‍ഡ്‌ മട്ടന്‍
മീന്‍ കട്‌ലറ്റ്
ബീഫ് ചോപ്സ്
ഡാല്‍ഡ ചിക്കന്‍