പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം > മീറ്റ്‌ വിന്താലു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മീറ്റ്‌ വിന്താലു
മീറ്റ് വിന്താലു കഴിച്ചിട്ടുണ്ടോ. ഒന്നു പരീക്ഷിച്ചു നോക്കൂ. വിരുന്നുകാര്‍ വരുമ്പോള്‍ ഒരു മാന്ത്രികവിദ്യ തന്നെയാവാം.

ചേരുവകള്‍:

മാട്ടിറച്ചി അര കിലോ
വറ്റല്‍ മുളക്‌ അഞ്ച്‌ കുരുമുളക്‌ അഞ്ച്‌
ഉപ്പ്‌ പാകത്തിന്‌
വെളുത്തുള്ളി 5 അല്ലി
ഇഞ്ചി ഒരു ചെറിയ കഷണം
ജീരകം അര ടീസ്പൂണ്‍
കടുക്‌ കാല്‍ ടീസ്പൂണ്‍
പഞ്ചസാര കാല്‍ ടീസ്പൂണ്‍
വിനാഗിരി ഒരു ടീസ്പൂണ്‍
എണ്ണ 12 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്‌ ഒന്ന്‌
വെള്ളം ഒരു കപ്പ്‌

ഉണ്ടാക്കുന്ന വിധം:

ഇറച്ചിക്കഷണങ്ങള്‍ ഉപ്പു പുരട്ടി മാറ്റി വയ്ക്കുക. മസാലകള്‍ കാല്‍ ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത്‌ അല്‍പം വിനാഗിരിയിട്ട്‌ അരച്ച്‌ ഇറച്ചിയില്‍ പുരട്ടി നാലു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ അഞ്ച്‌ മിനിറ്റ്‌ മൂപ്പിക്കുക. അതിനു ശേഷം സവാളയും ബാക്കിയുള്ള വിനാഗിരി, വെള്ളം എന്നിവയും ചേര്‍ക്കുക. ഇറച്ചി പ്രഷര്‍കുക്കറിലിട്ട്‌ മൃദുവാകുന്നതുവരെ വേവിക്കുക. മുകളില്‍ എണ്ണ തെളിഞ്ഞു വരണം. മല്ലിയില അരിഞ്ഞിട്ട്‌ ഉപയോഗിക്കാം.
കൂടുതല്‍
മീന്‍ മസാല സാന്‍‌വിച്ച്
കോള്‍ഡ്‌ മട്ടന്‍
മീന്‍ കട്‌ലറ്റ്
ബീഫ് ചോപ്സ്
ഡാല്‍ഡ ചിക്കന്‍
ആട്ടിറച്ചി സ്റ്റൂ