പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം > മീന്‍ മസാല സാന്‍‌വിച്ച്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മീന്‍ മസാല സാന്‍‌വിച്ച്  Search similar articles
എപ്പോഴും ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച് ആരോഗ്യം മോശമാക്കാതെ അല്‍പ്പം സ്വയം പരീക്ഷണങ്ങളൊക്കെ ആരംഭിച്ചോളൂ. ഇതാ മീന്‍ മസാല സാന്‍വിച്ച്..

ചേരുവകള്‍:

മുള്ളില്ലാത്ത മീന്‍ 1/2 കിലോ
ഉപ്പ്, മഞ്ഞള്‍പ്പൊടി ആവശ്യത്തിന്
തേങ്ങ 1 1/2 കപ്പ്
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
തക്കാളി 2 എണ്ണം
റൊട്ടി ആവശ്യത്തിന്
സവാള അരിഞ്ഞത് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 കഷ്ണം
പച്ചമുളക് നാല്
വെളുത്തുള്ളി അഞ്ച് അല്ലി
കറിവേപ്പില 3 തണ്ട്

തയ്യാറാക്കുന്ന വിധം:

മീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക. ഇതോടൊപ്പം തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുംവരെ വഴറ്റുക. ഈ കൂട്ടിലേക്ക് മീന്‍ വേവിച്ചുവച്ചത് ചേര്‍ത്ത് വഴറ്റുക. ആവശ്യാനുസരണം റൊട്ടിക്കഷ്ണങ്ങള്‍ക്കിടയില്‍ മീന്‍ മസാല വെച്ച് സാന്‍‌വിച്ച് തയ്യാറാക്കാം.
കൂടുതല്‍
കോള്‍ഡ്‌ മട്ടന്‍
മീന്‍ കട്‌ലറ്റ്
ബീഫ് ചോപ്സ്
ഡാല്‍ഡ ചിക്കന്‍
ആട്ടിറച്ചി സ്റ്റൂ
ഞണ്ടു കറി