മത്സ്യ മാംസാഹാര പ്രിയരുടെ ഒരു ഇഷ്ടപ്പെട്ട വിഭവമാണ് ഞണ്ടു കറി. തീരപ്രദേശത്തെ ജനങ്ങള്‍ക്ക് സ്വാദിഷ്ടമായ ഞണ്ട് വിഭവങ്ങള്‍ ഒരുക്കുന്നതില്‍ ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. നമ്മുക്കും ഒന്നു നോക്കിയാല്ലൊ. ഞണ്ടു കറി എങ്ങയുണ്ടാക്കാം എന്ന്.
ചേര്‍ക്കേണ്ടവ.
ഞണ്ടിറച്ചി - അരക്കിലോ സവാള - രണ്ടെണ്ണം തേങ്ങ - ഒന്നര പകുതി പരിപ്പ് - രണ്ടു സ്പൂണ്‍ എണ്ണ - മൂന്ന് സ്പൂണ്‍ വെളുത്തുള്ളി - മൂന്ന് അല്ലി കറിവേപ്പില - ആവശ്യത്തിന് കടുക് - അര സ്പൂണ്‍ മല്ലിയില - ആവശ്യത്തിന് ഗ്രാമ്പൂ - രണ്ടെണ്ണം തൈര് - മൂന്ന് സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് മഞ്ഞപ്പൊടി - അര സ്പൂണ്‍
ഉണ്ടാക്കേണ്ടവിധം.
ആദ്യ തേങ്ങ പാല്‍ തയാറാക്കണം. എണ്ണ ചൂടാക്കി സവാള വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചതച്ച് എണ്ണയില്‍ ഇട്ട് വഴറ്റുക. തുടര്‍ന്ന് തൈരും മഞ്ഞപ്പൊടിയും ചേര്‍ത്ത് നന്നായി ചൂടാക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് ഞണ്ടിറച്ചിയും പരിപ്പും അതിലിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്ത ശേഷം മല്ലിയില ഇടുക, നന്നായി തിളച്ച ശേഷം വാങ്ങിവയ്ക്കുക. ഞണ്ടു കറി തയാര്‍.
|