പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ഇന്‍ഡ്യന്‍ > മുളകരി ചട്ണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുളകരി ചട്ണി
മുളകരി ചട്ണി കഴിച്ചിട്ടുണ്ടോ. എരിവിലും സ്വാദിലും വേറിട്ടു നില്‍ക്കുന്ന മുളകരി ചട്ണി ഉണ്ടാക്കുന്ന വിധം.

ചേര്‍ക്കേണ്ടവ‍:

തേങ്ങ ഒരു പകുതി
വറ്റല്‍ മുളക് 50 ഗ്രാം
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യമായി വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്‍റെ അരി, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. മുളകരി ചട്ണി റെഡിയായി.
കൂടുതല്‍
പഫി ഉണ്ടാക്കാം
ക്യാരറ്റ് റൈസ്
ഗുജറാത്തി ലെമണ്‍ പിക്കിള്‍
മസാല കാഷ്യൂ ദോശ
ഇന്‍ഡ്യന്‍ ഓംലെറ്റ്
വെജിറ്റബിള്‍ കുറുമ