പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ഇന്‍ഡ്യന്‍ > ക്യാരറ്റ് റൈസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്യാരറ്റ് റൈസ്
സൌന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ് ക്യാരറ്റ്. ക്യാരറ്റ് റൈസ്. തേങ്ങ കൊണ്ടൊരു വിശിഷ്ടവിഭവം.

ചേര്‍ക്കേണ്ടവ:

ബസ്മതി അരി 500 ഗ്രാം
തേങ്ങ ചിരകിയത് 1 കപ്പ്
ക്യാരറ്റ് ചെറുതായി അരിഞ്ഞത് 1 കപ്പ്
കപ്പലണ്ടി 4 ടീസ്പൂണ്‍
നെയ്യ് 1/2 കപ്പ്
ഉഴുന്ന് പരിപ്പ് 2 ടീസ്പൂണ്‍
കടലപ്പരിപ്പ് 11 ടീസ്പൂണ്‍
കായപ്പൊടി ഒരു നുള്ള്
കറിവേപ്പില 2 കതിര്
വറ്റല്‍ മുളക് 5
കടുക് 1 ടീസ്പൂണ്‍
മല്ലിയില കുറച്ച്
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ച് ഊറ്റണം. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ചൂടാക്കി ആദ്യം കപ്പലണ്ടി വറുത്ത ശേഷം മാറ്റി വയ്ക്കുക. ഇതേ നെയ്യില്‍ തന്നെ തേങ്ങ ഇട്ട് വറുത്ത് മാറ്റി വയ്ക്കണം. ക്യാരറ്റും നെയ്യില്‍ വഴറ്റി എടുക്കുക. പിന്നീട് ബാക്കി നെയ്യില്‍ ഇട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് ,കടലപ്പരിപ്പ്, മുളക് എന്നിവ ചേര്‍ക്കണം. കറിവേപ്പിലയും കായപ്പൊടിയും ഇട്ടശേഷം ചോറുകൂടി ചേര്‍ക്കണം. പിന്നീട് വറുത്തുവച്ചിരിക്കുന്ന തേങ്ങയും ക്യാരറ്റും കപ്പലണ്ടിയും ഇതില്‍ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം യോജിപ്പിക്കണം. ഒടുവില്‍ മല്ലിയില കൂടിയിട്ട് ഒരു തവണ ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.
കൂടുതല്‍
ഗുജറാത്തി ലെമണ്‍ പിക്കിള്‍
മസാല കാഷ്യൂ ദോശ
ഇന്‍ഡ്യന്‍ ഓംലെറ്റ്
വെജിറ്റബിള്‍ കുറുമ
നാരങ്ങ സ്ക്വാഷ്
പരിപ്പ് കറി