ആവശ്യമുള്ള ഇനങ്ങള്‍:
മാമ്പഴം 4 എണ്ണം പൈനാപ്പിള്‍ 1 എണ്ണം ആപ്പിള്‍ 2 എണ്ണം നേന്ത്രപ്പഴം 2 എണ്ണം അണ്ടിപ്പരിപ്പ് 20 എണ്ണം നാരങ്ങാനീര് 2 ടീസ്പൂണ്‍ പഞ്ചസാര 3 കപ്പ് ഏലയ്ക്കാപ്പൊടി 2 നുള്ള് ഫ്രഷ് ക്രീം 2 കപ്പ്
പാകം ചെയ്യേണ്ട വിധം:
മാമ്പഴം, പൈനാപ്പിള്‍, നേന്ത്രപ്പഴം. ആപ്പിള്‍, അണ്ടിപ്പരിപ്പ് എന്നിവ എന്നിവ ചെറുതായി നുറുക്കണം. പാത്രത്തില്‍ പഞ്ചസാര കലക്കി തിളപ്പിച്ച് നല്ലവണ്ണം കുറുകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കണം. ചൂടാറിയാല്‍ ഫ്രഷ് ക്രീം ഒഴിച്ച് ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
|