പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ദ്രുതപാചകം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൈനാപ്പിള്‍ സര്‍ബ്ബത്ത്  Search similar articles
പൈനാപ്പിള്‍ സര്‍ബ്ബത്ത് വെറും ദാഹശമനി മാത്രമല്ല. ദഹനത്തിനും ഉന്മേഷത്തിനും ഒന്നാംതരമാണ് കൈതച്ചക്ക. കൂടെ ഈന്തപ്പഴം ചേരുന്ന സര്‍ബ്ബത്ത് വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ നന്നാണ്.

ചേരുവകള്‍:

കൈതച്ചക്ക നീര് അര ലിറ്റര്‍
ഈത്തപ്പഴം 20 എണ്ണം
പശുവിന്‍ പാല്‍ അര ലിറ്റര്‍
പഞ്ചസാര കാല്‍ കിലോ

തയ്യാറാക്കുന്ന വിധം:

ഈത്തപ്പഴം കുരുകളഞ്ഞ്‌ 100 മില്ലിലിറ്റര്‍ പാലും ചേര്‍ത്ത്‌ മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ്‌ പരുവമാകണം . അതിന്‍റെ കൂടെ കൈതച്ചക്ക ചാറും ചേര്‍ത്ത്‌ യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം. 12 ഗ്ലാസ്സ്‌ വരെ ലഭിക്കും.
കൂടുതല്‍
ഉള്ളി സലാഡ്
ഉള്ളിച്ചമ്മന്തി
ലസ്സി
മാമ്പഴ പച്ചടി
ബനാന മില്‍ക്ക് ഷേക്ക്
മരച്ചീനി വട