പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ദ്രുതപാചകം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉള്ളിച്ചമ്മന്തി
ഇന്നത്തെ ജീവിതം വളരെ തിരക്കേറിയതാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനു പോലും സമയം കിട്ടാത്ത സാഹചര്യമാണ് പലര്‍ക്കും. പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങള്‍ക്ക് അപ്പോഴാണ് പ്രസക്തി കൈവരുന്നത്. ഇതാ ദോശയ്ക്കും മറ്റും കൂട്ടിക്കഴിക്കാന്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഉള്ളിച്ചമ്മന്തി.


ചേര്‍ക്കേണ്ടവ.

ചുവന്ന ഉള്ളി (തൊലി കളഞ്ഞത്) - ഒരു കപ്പ്
പച്ചമുളക് - രണ്ടെണ്ണം
വറ്റല്‍ മുളക് - നാലെണ്ണം
വെളിച്ചെണ്ണ - ഒന്നര സ്പൂണ്‍
ഉപ്പ്, കറിവേപ്പില്ല - ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധ

പച്ചമുളക്, വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ എന്നിവ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉള്ളിയും അതിലിട്ട് അരച്ചെടുക്കുക. വെള്ളിച്ചെണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം അരപ്പ് അതില്‍ ചേര്‍ത്ത് ഉപയോഗിക്കാം
കൂടുതല്‍
ലസ്സി
മാമ്പഴ പച്ചടി
ബനാന മില്‍ക്ക് ഷേക്ക്
മരച്ചീനി വട
മുളകരി ചട്ണി
പൈനാപ്പിള്‍ സ്ക്വാഷ്