മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » സസ്യാഹാരം » മസാല കാബേജ് തോരന്‍ (How to make Tasteful Masala Cabage Thoran)
Feedback Print Bookmark and Share
 
ഊണിനോടൊപ്പം ഒരു തോരന്‍ നിര്‍ബന്ധം...കാബേജ് തന്നെയായിക്കോട്ടെ. എന്നും ഒരേ രുചി നാവിനു മടുക്കണ്ട...ഇതാ മസാല കാബേജ് തോരന്‍.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കാബേജ് അരിഞ്ഞത് - 1/4 കിലോ
ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
തേങ്ങ അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
തേങ്ങ ഇരകിചതച്ചത് - 1/2 കപ്പ്
ഉഴുന്ന് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - നാല്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
കടുക് - 1/4 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധ

കാബേജ് അരടീസ്പൂണ്‍ ഉപ്പിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും പൊട്ടിക്കുക. തേങ്ങ അരിഞ്ഞതും ചുവന്നുള്ളി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക. കാബേജ് ചേര്‍ത്തിളക്കി ചതച്ച തേങ്ങയും മുളകുപൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍