പിസ്താ ഫഡ്ജ്

WEBDUNIA| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2010 (12:08 IST)
മധുരം ആര്‍ക്കാ‍ണ് ഇഷ്ടമില്ലാത്തത്? ഊണിനു ശേഷവും ചായക്കൊപ്പവും മധുരം ശീലമായിരിക്കുന്നു. ഇതാ പിസ്താ ഫഡ്ജ്. കുറഞ്ഞ ചിലവില്‍ നല്ല മധുരം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല്‍പ്പൊടി - 2 കപ്പ്
പിസ്താ പൌഡര്‍ - അഞ്ചു ടീസ്പൂണ്‍
പഞ്ചസാര - 1 1/2 കപ്പ്
വെള്ളം - 3/4 കപ്പ്
വെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
വെണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
വെള്ളം - 1/2 കപ്പ്

പാകം ചെയ്യേണ്ട വിധം

പാല്‍പ്പൊടി, പിസ്താ പൌഡര്‍, പഞ്ചസാര, വെണ്ണ എന്നിവ വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഉരുകുമ്പോള്‍ തീ കുറച്ച് നെയ്മയം പുരട്ടിയ പാത്രത്തില്‍ നിരത്തി ചൂട് ആറുന്നതിനു മുന്‍പ് രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര അതിനു മുകളില്‍ വിതറുക. പാല്‍പ്പൊടിയും പഞ്ചസാരയും വെണ്ണയും വെള്ളം ചേര്‍ത്ത് ഉരുക്കി ഇളക്കിക്കൊടുക്കുക. രണ്ടു നൂല്‍ പാകമാകുമ്പോള്‍ നേരത്തെ നിരത്തിവച്ചിരുന്ന കൂട്ടിനു മുകളില്‍ ഒഴിച്ച് നിരത്തി മിനുസപ്പെടുത്തുക. ഉറച്ചുകഴിയുമ്പോള്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :