ഹായ്, രുചികരമായ ലഡ്ഡു

WEBDUNIA| Last Modified വെള്ളി, 30 ജനുവരി 2009 (11:56 IST)
എളുപ്പത്തില്‍ സ്വാദേറിയ ലഡ്ഡു ഉണ്ടാക്കാന്‍ പഠിക്കാം.

ചേരുവകള്‍:

കടല മാവ് - 300 ഗ്രാം
പഞ്ചസാര - 150 ഗ്രാം
ഉണക്കമുന്തിരിങ്ങ - 12
ഏലയ്ക്ക പൊടി - 2 ടീസ്പൂണ്‍
കേസരി പൌഡര്‍ - ഒരു നുള്ള്
നെയ്യ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

കടലമാവ് നേര്‍മ്മയായി കേസരിപ്പൊടിയും ചേര്‍ത്ത് കലക്കുക. എന്നിട്ട് നെയ്യ് ചൂടാക്കുക. കലക്കിയ മാവ് നെയ്യിലേക്ക് കണ്ണോപ്പയിലൂടെ ഒഴിച്ച് വറുത്ത് കോരുക. എന്നിട്ട് പഞ്ചസാര പാവ് കാച്ചിയതിലേക്ക് ഇത് ചേര്‍ക്കുക. മാത്രമല്ല ഇതില്‍ ഏലയ്ക്കപ്പൊടിയും നെയ്യില്‍ വറുത്തെടുത്ത ഉണക്കമുന്തിരിങ്ങയും ചേര്‍ത്ത് ഉരുളകളാക്കുക. തണുത്തുകഴിയുമ്പോള്‍ ലഡ്ഡു റെഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :