സൂപ്പര്‍ അവല്‍ പായസം

WEBDUNIA| Last Modified ബുധന്‍, 28 ജനുവരി 2009 (17:01 IST)


രുചികരമായ അവല്‍ പായസം പാകപ്പെടുത്തുന്നതെങ്ങനെയെന്ന് കാണൂ.

ചേരുവകള്‍:

അവല്‍ - 100 ഗ്രാം
നെയ്യ് - 1/2 കപ്പ്
പാല്‍ - 3 കപ്പ്
പഞ്ചസാര - 150 ഗ്രാം
ഏലയ്ക്ക - 3
അണ്ടിപ്പരിപ്പ് - 5
ഉണക്ക മുന്തിരിങ്ങ - 5

പാകം ചെയ്യുന്ന വിധം:

നെയ്യ് ചൂടാക്കി അവല്‍ വറുക്കുക. ബ്രൌണ്‍ നിറമായതിനുശേഷം പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച പാല്‍ ചേര്‍ക്കുക. തിളക്കുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് വാങ്ങുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :