സ്വീറ്റ് തക്കാളി ചട്‌നി

WEBDUNIA|
ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ സ്വീറ്റ് ചട്നിയുണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം -

ചേരുവകള്‍:

തക്കാളി - 500 ഗ്രാം
പഞ്ചസാര - 100 ഗ്രാം
ഉണക്കമുന്തിരിങ്ങ - 5
ആല്‍മണ്ട് - 5
ഏലയ്ക്ക - 3
വിനാഗിരി - 4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:
തക്കാളി ചെറുതായി അരിഞ്ഞ് അല്പം വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. അതിലേക്ക് പൊടിച്ച പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, വിനാഗിരി, ഉണക്ക് മുന്തിരിങ്ങ, ആല്‍മണ്ട് എന്നിവ ചേര്‍ത്തിളക്കുക. അല്പം നേരം കൂടി വേവിച്ച് വാങ്ങി വയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :