കൊതിയൂറുന്ന പാല്‍ പേട

WEBDUNIA| Last Modified വെള്ളി, 23 ജനുവരി 2009 (18:17 IST)
രുചിയേറിയ പാല്‍പ്പേട ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം.

ചേരുവകള്‍:
ബട്ടര്‍ - 100 ഗ്രാം
കണ്ടന്‍സ്‌ഡ് മില്‍ക്ക് - 1ടിന്‍
പാല്‍പ്പൊടി - 200 ഗ്രാം

തയ്യാറാക്കുന്ന വിധം:

ബട്ടര്‍ ഉരുക്കിയെടുക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ആ മിശ്രിതം മൈക്രൊവേവ് ഓവനില്‍ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അവ പുറത്തെടുത്ത് വീണ്ടും തിളപ്പിക്കുക. വീണ്ടും രണ്ടു മിനിട്ട് ഓവനില്‍ വയ്ക്കുക. എന്നിട്ട് ആ മിശ്രിതത്തെ എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഓരോന്നും ബട്ടര്‍ പേപ്പറില്‍ പൊതിയുക. (മൈക്രോവേവ് ഓവന്‍ ചൂട് 900 ഡിഗ്രി).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :