മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » മീന്‍ കറി കുടമ്പുളിയിട്ടത് (How to make it tasteful)
Feedback Print Bookmark and Share
 
മീന്‍ കറിക്ക് മദ്ധ്യതിരുവിതാംകൂറിന്‍റെ തനതുരുചി തന്നെ വേണം. എന്താ പരിചയമുണ്ടോ. ഇതാ പാചകം തുടങ്ങിക്കോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മീന്‍ കഷണങ്ങളാക്കിയത്‌ അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് 1 ടീസ്പൂണ്‍
മല്ലിപ്പൊടി 21 ടീസ്പൂണ്‍
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 6 അല്ലി
കുടമ്പുളി 2 അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില 2 ഇതള്‍

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍