മുട്ട വിഭവങ്ങളുടെ ഏറ്റവും വലിയ ഗുണം പെട്ടന്ന് തയ്യാറാക്കാം എന്നതു തന്നെ. ഇതാ മുട്ടത്തോരന്‍...
ചേര്‍ക്കേണ്ട ഇനങ്ങള്‍
സവാള അരിഞ്ഞത് - രണ്ട്
പച്ചമുളക് ചെറുതായരിഞ്ഞത് - നാല്
ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 3/4 കപ്പ്
മുട്ട - മൂന്ന്
എണ്ണ - 3 ടേബിള്‍ സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ഇടുക. സവാളയും പച്ചമുളകും ഇഞ്ചിയും വഴറ്റിചെറുതീയില്‍ തേങ്ങയും മുട്ടയും പാകത്തിനു ഉപ്പും ചേര്‍ത്ത് ചിക്കിയെടുക്കുക. ഒന്നാംതരന്‍ മുട്ടത്തോരന്‍ റെഡി.