കരിമീന്‍ വറുത്തത്

ചൊവ്വ, 15 സെപ്റ്റംബര്‍ 2009( 19:19 IST )
കരിമീന്‍ പൊള്ളിച്ചതെന്നു പറയുമ്പോള്‍ തന്നെ വായില്‍ വെള്ളം. ഇതാ ഒന്നു പരീക്ഷിച്ചോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കരിമീന്‍ - 800 ഗ്രാം
മുളക് പൊടി, കുരുമുളക് പൊടി - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
മുളക് പൊടിയും കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും വെളളം ചേര്‍ത്ത് കുഴച്ചെടുത്ത് മീനിനെ പുറത്തൂടെ കീറി അതില്‍ പുരട്ടുക. അല്‍പം സമയം വച്ച ശേഷം എണ്ണയിലിട്ട് വറുത്തെടുത്ത് ഉപയോഗിക്കാം.