മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » മീന്‍ കറി കുടമ്പുളിയിട്ടത് (How to make Tasteful Fish Curry)
 
മീന്‍ കറിക്ക് മദ്ധ്യതിരുവിതാംകൂറിന്‍റെ തനതുരുചി തന്നെ വേണം. എന്താ പരിചയമുണ്ടോ. ഇതാ പാചകം തുടങ്ങിക്കോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 21 ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 ഇതള്‍

പാകം ചെയ്യുന്ന വിധ

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍