ഇതാ ഓംലെറ്റില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു മുട്ട വിഭവം, പഫി!
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പാല്‍ - 6 വലിയ കരണ്ടി മുട്ട - 8 എണ്ണം ഉപ്പ് - അര ടീസ്പൂണ് വെണ്ണ - 4 ടീസ്പൂണ്‍ കുരുമുളകുപൊടി - ഒരു ടീ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എടുത്ത് പ്രത്യേകം വയ്ക്കുക. പാലും ഉപ്പും കുറച്ച് കുരുമുളകു പൊടിയും മുട്ടയുടെ മഞ്ഞക്കരുവുമായി യോജിപ്പിക്കുക. വെള്ളക്കരു ഉടച്ചു വയ്ക്കുക. യോജിപ്പിച്ച് വച്ചിരിക്കുന്ന കൂട്ട് മുട്ടയുടെ വെള്ളക്കരുവില്‍ ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ വെണ്ണ പുരട്ടി വയ്ക്കുക. ഇവ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ഒരേ കട്ടിയില്‍ പരത്തുക. ഓം ലെറ്റ് മറിച്ചിട്ട് മൊരിച്ചെടുക്കുക. ചൂടോടെ വിളമ്പുക. |