പാലക്കാട് ഇനി ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് ഡിസിസി

പാലക്കാട്| WEBDUNIA|
PRO
പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജില്ലയില്‍ വേരുകളുള്ള സ്ഥാനാര്‍ഥികള്‍ വേണമെന്ന് പാലക്കാട് ഡിസിസി.

ഷാഫി പറമ്പില്‍ എംഎല്‍എ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാലങ്ങളായി ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരാജയപ്പെടുന്ന അവസ്ഥയാണ് പാലക്കാടുള്ളത്. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും വനിതകള്‍ക്ക് വേണമെന്ന മഹിളാ കോണ്‍ഗ്രസ്സിന്റെ ആവശ്യവും ഡിസിസിയുടെ മുന്നിലുണ്ട്.

സംവരണ മണ്ഡലമായ ആലത്തൂരില്‍ പാലക്കാട് ജില്ലയില്‍ വേരുകളുളള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നതാവും ഡിസിസി നേരിടുന്ന വെല്ലുവിളിയെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :