എല്ലാ പാര്‍ട്ടികളും ബിഎസ്പിക്കെതിരെ ഒന്നിക്കുന്നു : മായാവതി

ലക്നൌ| WEBDUNIA| Last Modified ബുധന്‍, 15 ജനുവരി 2014 (15:00 IST)
PTI
2003ല്‍ രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിന് ബിജെപി സിബിഐയെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു.

ലക്‌നൗയില്‍ ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മായവതി‍. രാജ്യത്തെ എല്ലാ പാര്‍ട്ടികളും ബിഎസ്പിയ്‌ക്കെതിരെ ഒന്നിക്കുകയാണെന്നും മായാവതി പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം ദുരവസ്ഥയിലായ മുസ്ലീങ്ങളും മറ്റ് പിന്നോക്ക സാമൂഹ്യ വിഭാഗങ്ങളുമായും ബിഎസ്പി സഹകരിക്കുമെന്നും മായാവതി പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകളാണ് മായവതിയുടെ 57മത് പിറന്നാള്‍ ദിനത്തില്‍ നടന്ന പ്രചാരണ യോഗത്തില്‍ സംബന്ധിച്ചത്. മുസഫര്‍ നഗറില്‍ കലാപമുണ്ടായ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെയുള്ള ആഘോഷം ഈ ജന്മദിനത്തിന് ഉണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :