നികേഷും സോനുവും, കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾ; അംഗീകരിക്കുക, അവഗണിക്കരുത്

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (11:30 IST)
പ്രായപൂർത്തിയായ വ്യക്തികൾ സ്വവർഗലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ചരിത്രവിധി വന്നത് 2018ലാണ്. ചരിത്രപരമായ തീരുമാനമാണിതെങ്കിലും സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങളൊന്നും അവസാനിക്കുന്നില്ലെന്ന് സ്വവർഗ ദമ്പതികളായ നികേഷും സോനുവും പറയുന്നു. കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളിരുവരും.

‘ഈ വഴി ഞങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ല, ഇങ്ങനെ ആയി തീർന്നതാണ്. ആരുടെ വീട്ടിൽ വേണമെങ്കിലും നാളെ ഇത്തരത്തിൽ ഒരു കുട്ടി ഉണ്ടായേക്കാം. അപ്പോൾ അവരെ മനസിലാക്കുക, അംഗീകരിക്കുക, അവഗണിക്കരുത്’ - കേരളത്തിലെ ആദ്യ സ്വവർഗ പുരുഷ ദമ്പതികളെന്ന് അവകാശപ്പെടുന്ന നികേഷിനും സോനുവും സമൂഹത്തോട് പറയാനുള്ളത് ഇതാണ്.

2018 ജൂലായ് 5നു ഗുരുവായൂരിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇതുവരെ ഇവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നത്. മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ ഏറെ പാടുപെട്ടുവെന്നും ഇവർ പറയുന്നു. അംഗീകരിക്കാനോ മനസിലാക്കാനോ ആരും ശ്രമിക്കാറില്ലെന്നതും ഇവരുടെ പരാതിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :