സുമലത വീണ്ടും മലയാളത്തില്‍

സുമലത
PROPRO
തൂവാനതുമ്പികളിലെ ക്ലാരയെ മലയാളിക്ക്‌ മറക്കാനാകുമോ? എണ്‍പതുകളുടെ പകുതി മുതല്‍ തെണ്ണൂറുകള്‍ വരെ തെന്നിന്ത്യയുടെ ഹൃദയതാരമായിരുന്ന സുമലത വീണ്ടും മലയാളത്തില്‍ അവതരിക്കുന്നു.

കന്നഡ സൂപ്പര്‍സ്റ്റാര്‍ അംബരീക്ഷിനെ 1991ല്‍ വിവാഹം കഴിച്ച്‌ അരങ്ങൊഴിഞ്ഞ സുമലതയുടെ തൂവാനതുമ്പികള്‍, താഴ്‌വാരം, ന്യൂഡല്‍ഹി, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോഴും മലയാളിയുടെ മനസില്‍ ഉണ്ടാകും.

ആറ്‌ ഭാഷ ചിത്രങ്ങളില്‍ ഒരേ സമയം തിളങ്ങിയ സുമലത പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയി ആയി ആണ്‌ സിനിമയില്‍ എത്തുന്നത്‌. കുടുംബജീവിതത്തിന്‍റെ തിരക്കുകള്‍ മാറ്റിവച്ചാണ്‌ സുമതല മലയാളത്തിലേക്ക്‌ വീണ്ടും എത്തുന്നത്‌.

പുതുമുഖ സംവിധായകന്‍ മഹേഷ്‌ ഒരുക്കുന്ന പൃഥ്വിരാജ്‌ ചിത്രമായ 'കലണ്ടറി'ലൂടെയാണ്‌ സുമലത രണ്ടാം വരവ്‌ നടത്തുന്നത്‌. തങ്കം ജോര്‍ജ്‌ എന്ന വിധവയായ പ്രെഫസറുടെ വേഷമാണ്‌ സുമലത അവതരിപ്പിക്കുന്നത്‌.
PROPRO

സുമലതയുടെ കഥാപാത്രത്തിന്‍റെ ഒറ്റമകള്‍ കൊച്ചുറാണിയെ അവതരിപ്പിക്കുന്നത്‌ നവ്യനായരാണ്‌. അമ്മയുടേയും മകളുടേയും ജീവിതത്തില്‍ നാടകീയ മാറ്റങ്ങളുമായി നായകന്‍ എത്തുന്നതാണ്‌ ഇതിവൃത്തം.

മുകേഷ്‌, ജഗദീഷ്‌, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, മല്ലകി സുകുമാരന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്‌.

WEBDUNIA|
തട്ടുപൊളിപ്പന്‍ കോമഡി ചിത്രമായിരിക്കും ‘കലണ്ടര്‍’ എന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ബാബു ജനാര്‍ദ്ദനന്‍ ആണ്‌ തിരക്കഥ. സിനിമ വിഷുവിന്‌ റിലീസ്‌ ചെയ്യാനാണ്‌ സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :