തെലുങ്കിൽ തിളങ്ങാൻ പ്രിയ, നിതിന് നായികമാരായി പ്രിയ വാര്യരും രാകുലും !

Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (17:25 IST)
കണ്ണിറുക്ക് പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യര്‍ അന്യഭാഷ സിനിമകളില്‍ സജീവമാകുന്നു. മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിതിൻ ചിത്രത്തില്‍ നായകനായി എത്തുന്നു. പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും നായികയായിട്ടുണ്ട്.

ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്.
അതിനു ശേഷം ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :