കേരളത്തില്‍ ചാനല്‍ വിപ്ലവം തുടരുകയാണ്. പുതിയ ചാനല്‍ ‘ദര്‍ശന’ അടുത്ത വര്‍ഷം മാര്‍ച്ചില്‍ സംപ്രേഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സത്യധാര കമ്യൂണിക്കേഷന്‍സാണ് ദര്‍ശന ചാനല്‍ തുടങ്ങുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങളാണു ചെയര്‍മാന്‍. കോഴിക്കോട് നടക്കാവ് കേന്ദ്രമായി തുടങ്ങുന്ന ചാനലിന്‍റെ മാനേജിങ് ഡയറക്റ്റര്‍ ഇസ്മയില്‍ കുഞ്ഞുഹാജിയും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സിദ്ദിഖ് ഫൈസിയുമാണ്.
വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ദര്‍ശന ചാനലിന് നല്‍കി കഴിഞ്ഞു. വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലിന് ഡല്‍ഹിയിലും ഗള്‍ഫിലും ഓഫീസുകള്‍ സജ്ജമായിയിട്ടുണ്ട്. ധാര്‍മിക-സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള വിനോദ-വിജ്ഞാനപരിപാടികളാണ് സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
പ്രവാസി മലയാളികളില്‍ നിന്ന് 25 കോടി രൂപ സമാഹരിച്ചാണ് സംപ്രേഷണം തുടങ്ങാനാണ് പദ്ധതി. ലീഗിന് സ്വാധീനമുള്ള ഇ കെ വിഭാഗത്തിന്‍റെ പ്രതിനിധികളാണ് ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ തന്നെ ഭാവിയില്‍ ദര്‍ശന ചാനല്‍ ലീഗിന്‍റെ ചാനലായി മാറിയേക്കുമെന്നാണ് കരുതുന്നത്.
ദര്‍ശനയുടെ വരവോടെ മലയാളം സംസാരിക്കുന്ന ചാനലുകളുടെ എണ്ണം 12 ആവും. നിലവില്‍ ഏഷ്യാനെറ്റ് (3), കൈരളി (3), ഇന്ത്യാവിഷന്‍, ജീവന്‍ ടിവി, ജയ്ഹിന്ദ്, അമൃത, ഡി ഡി മലയാളം എന്നീ ചാനലുകളാണ് കേരളത്തില്‍ ലഭ്യമാകുന്നത്.