ജീവന്‍ ടി.വിയില്‍ റംസാന്‍ സ്പെഷ്യല്‍ പരിപാടിയായ 'നന്മവിളയും കാലം' സംപ്രേക്ഷണം ആരംഭിച്ചു. ജീവന്‍ ടിവിക്ക് വേണ്ടി റിയാദിലെ ബാസ് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പ്രതിദിന റംസാന്‍ പ്രത്യേക പരിപാടിയാണ്. 'നന്മ വിളയും കാലം' വ്രതാരംഭ ദിവസം തൊട്ടാണ് ഈ പ്രോഗ്രാം ജീവന്‍ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി.
അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന പരിപാടിയായിരിക്കും ആദ്യത്തെ അഞ്ചു എപ്പിസോഡുകളില്‍. തുടര്‍ന്ന് ഗള്‍ഫിലെയും കേരളത്തിലെയും മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ റമദാന്‍ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കുമൊപ്പം ഇസ്ലാമിക തനിമയുള്ള കലാരൂപങ്ങളും ചരിത്ര കഥകളും ഉള്‍പ്പെടുത്തിയാണ് പരിപാടി ഒരുക്കുന്നത്.
എല്ലാ ദിവസവും രാത്രി 11നും പുനഃസംപ്രേഷണം അന്ന് തന്നെ രാത്രി രണ് ടണ് ടിനുമായിരിക്കും. ജീവന്‍ ടി.വി സൗദി പ്രതിനിധി ബഷീര്‍ പാങ്ങോടാണ് പരിപാടിയുടെ സംവിധായകന്‍. ജീവന്‍ ടി.വി മലപ്പുറം ജില്ലാ ലേഖകന്‍ മുഹമ്മദാലി വലിയാട്, ക്യാമറമാന്‍ മുരളി കോടൂര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.