ടെലിവിഷന്‍ വാര്‍ത്ത | ടി വി പരിപാടികള്‍
പ്രധാന താള്‍ » വിനോദം » ടി വി ടൈം » ടെലിവിഷന്‍ വാര്‍ത്ത » രാഖിയുടെ കൈ പിടിച്ചത് പരുജന്‍ (Prujanwala wins the hands of Rakhi)
 
PRO
PRO
വിവാദങ്ങള്‍ ഉയര്‍ത്തിയ “രാഖി കാ സ്വയംവര്‍” എന്ന റിയാലിറ്റിഷോ അവസാനിച്ചു. കാനഡയില്‍ നിന്നുള്ള എന്‍ ആര്‍ ഐ വ്യാപാരി ഇലേഷ് പരുജന്‍‌വാലയെയാണ് രാഖി തന്റെ ജീവിത പങ്കാളിയായി ഷോയിലൂടെ തെരഞ്ഞെടുത്തത്.

ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ റിയാലിറ്റി ഷോയില്‍ മുപ്പതുകാരിയായ രാഖിയെ സ്വന്തമാക്കാ നുള്ള യഥാര്‍ത്ഥ മത്സരമായിരുന്നു നടന്നത്. മത്സരത്തില്‍ മൂന്ന് പേരാണ് ഫൈനല്‍ സ്റ്റേജിലെത്തിയത്. അവസാന റൌണ്ടില്‍, മനാസ് കത്യാല്‍ എന്ന 22 കാരനായ ഇവന്റ് മാനേജരെയും ഡല്‍ഹിയിലുള്ള മറ്റൊരു വ്യാപാരിയെയും പിന്തള്ളിയാണ് പരുജന്‍ രാഖിയുടെ മനസ്സില്‍ ഇടം തേടിയത്.

രാഖിയും പരുജന്‍‌വാലയം പരസ്പരം സ്നേഹിക്കുന്നു എന്ന് പറഞ്ഞ് മോതിരങ്ങള്‍ കൈമാറിയതോടെ ഷോയുടെ ക്ലൈമാക്സ് ആയി. ബന്ധുക്കളുടെയും നിരവധി വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരെ സാക്ഷി നിര്‍ത്തിയാണ് രാഖി താന്‍ സ്വയംവരത്തില്‍ നിന്ന് തെരഞ്ഞെടുത്ത ജീവിത പങ്കാളിയുടെ കൈകളില്‍ മോതിരം അണിയിച്ചത്.

ഇത് വിവാഹ നിശ്ചയമായിരുന്നു എന്നും പരസ്പരം കൂടുതല്‍ മനസ്സിലാക്കിയ ശേഷമായിരിക്കും വിവാഹം നടത്തുക എന്നും രാഖി പറഞ്ഞു. എന്താണ് പരുജനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന ചോദ്യത്തിന് പരുജന്‍ “സത്യസന്ധനാണ്” എന്ന മറുപടിയാണ് രാഖി നല്‍കിയത്.

എന്‍ഡിടിവി ഇമാജിന്‍ അവതരിപ്പിച്ച ഒരുമാസം നീണ്ടു നിന്ന രാഖിയുടെ സ്വയംവരത്തില്‍ മൊത്തം 16 മത്സരാര്‍ത്ഥികളാണ് രാഖിയുടെ ഭര്‍തൃപദം മോഹിച്ച് എത്തിയത്. രാഖിക്ക് വേണ്ടി കവിത എഴുതുകയും നൃത്തം ചെയ്യുകയും ചെയ്യാന്‍ തയ്യാറായ ഇവര്‍ പ്രണയം തെളിയിക്കാനായി കനലിലൂടെ നടക്കാന്‍ പോലും തയ്യാറായിരുന്നു.

ഷോയെ സംബന്ധിച്ചിടത്തോളം വിവാദവും അതിന്റെ പ്രശസ്തി കൂട്ടാന്‍ സഹായിച്ചു. പരിപാടിയുടെ തിരക്കഥയുടെയും സ്വയംവര്‍ എന്ന പേരിന്റെയും പകര്‍പ്പവകാ‍ശം തനിക്കാണെന്ന് അവകാശപ്പെട്ട് സ്വയംവര്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ ഉടമസ്ഥന്‍ രാഖിക്കും ഷോയുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കും എതിരെ പരാതി നല്‍കിയിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍