പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ഒടുവിലിനെക്കുറിച്ച്‌ ഡോക്യുമെന്ററി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒടുവിലിനെക്കുറിച്ച്‌ ഡോക്യുമെന്ററി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
PROPRO
ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള അഭിനയം കൊണ്ട് എവിടെയോ കണ്ടുമറന്ന മുഖമെന്ന് പ്രേക്ഷകരെ തോന്നിപ്പിച്ച ഒടുവില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാവുന്നു. കാലടി ശങ്കരാചാര്യ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശ്രീദേവി പി അരവിന്ദാണ്‌ ഒടുവിലിനെ പറ്റിയുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്‌.

ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയക്കുവേണ്ടി യു. ശശിധരനാണ് ഈ ഡോക്യുമെന്ററി നിര്‍മിക്കുന്നത്. വാസുദേവന്‍ കോറമാണ്‌ രചന നിര്‍വഹിക്കുന്നത്‌. കേരളശ്ശേരിയിലെ ഒടുവിലിന്റെ വീട്ടില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. അമിത്‌ സുരേന്ദ്രനാണ് ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാസംവിധാനം ബിജയ്‌ എസ്‌ മേനോനും വാര്‍ത്താ പ്രചരണം അനില്‍ പാലക്കാടും നിര്‍വഹിക്കുന്നു.

മോഹന്‍ലാല്‍ അടക്കമുള്ള പ്രശസ്ത സിനിമാ നടന്മാര്‍, ഉണ്ണികൃഷ്ണന്റെ ഭാര്യ, മക്കള്‍, നാട്ടിലെ കൂട്ടുകാര്‍, കെ പി എ സി ലളിത, ജയചന്ദ്രന്‍, സത്യന്‍ അന്തിക്കാട്‌, ഞെരളത്ത്‌ ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ ഒടുവിലിനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ഈ ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടും.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ ഒരു തബലിസ്റ്റില്‍ നിന്ന് മലയാള സിനിമയിലെ ഏറ്റവും പരിചിത മുഖമായി വളര്‍ന്ന ഒടുവില്‍ മരിച്ചത് 2009 -ലായിരുന്നു. വൃക്കസംബന്ധമായ തകരാറുകള്‍ കൊണ്ടായിരുന്നു മരണം സംഭവിച്ചത്. മരിക്കുമ്പോള്‍ 65 വയസുണ്ടായിരുന്നു.

197 -ല്‍ ഇറങ്ങിയ ദര്‍ശനം ആയിരുന്നു ആദ്യ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ജയന്‍ എന്ന നടന് ബ്രേക്കായ ശരപഞ്ജരം എന്ന സിനിമയിലാണ് ഒടുവിലിന് ശ്രദ്ധേയമായ ആദ്യ വേഷം ലഭിച്ചത്. രസതന്ത്രം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആകാശദൂതിന് രണ്ടാം ഭാഗം
സ്‌റ്റാറില്‍ റിപ്പബ്ലിക് ദിനാഘോഷം
സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ മുന്നോട്ട്
ക്യോം‌കിയും ഏക്തയുടെ പോരാട്ടവും
സൂപ്പര്‍ ടാലന്‍റ് ഷോയുമായി അമൃത
ബ്രിട് എല്ലാം തുറന്നുപറയുന്നു