‘ആകാശദൂത്’ എന്ന സിനിമ ഓര്‍മ്മയില്ലേ? കേരളത്തിലെ പ്രേക്ഷകരെ കണ്ണീര്‍ക്കടലില്‍ മുക്കിയ ചിത്രം. ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ സിബിമലയില്‍ സംവിധാനം ചെയ്ത ആ സിനിമ മലയാളികള്‍ക്ക് ഇന്നും നോവുന്ന ഒരോര്‍മ്മയാണ്. മുരളിയും മാധവിയും സീനാ ആന്‍റണിയും എന്‍ എഫ് വര്‍ഗീസുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.ആകാശദൂതിന് ഒരു രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. അമ്മയുടെയും അച്ഛന്‍റെയും മരണത്തോടെ അനാഥരാവുകയും ദത്തെടുക്കപ്പെട്ട വീടുകളില്‍ വളരുകയും ചെയ്യുന്ന മക്കളുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പക്ഷേ, ഇതൊരു സിനിമയല്ലെന്നു മാത്രം. ആകാശദൂത് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരു സീരിയലായാണ് ഒരുങ്ങുന്നത്. പേര് ആകാശദൂതെന്നു തന്നെ.ആദിത്യന്‍ സംവിധാനം ചെയ്യുന്ന ഈ സീരിയല്‍ ചന്ദനാ ഫിലിംസിന്‍റെ ബാനറില്‍ പി എസ് സുരേഷ്‌കുമാര്‍ സംവിധാനം നിര്‍മ്മിക്കുന്നു. കേന്ദ്ര കഥാപാത്രത്തെ സീനാ ആന്‍റണി അവതരിപ്പിക്കുന്നു. പ്രേം പ്രകാശ്, മങ്കാമഹേഷ്, രഞ്ജിനി കൃഷ്ണ, കാര്‍ത്തിക തുടങ്ങിയവരും അഭിനയിക്കുന്നു.ഐസക് മാനന്തവാടിയാണ് ആകാശദൂതിന് തിരക്കഥയെഴുതിയിരിക്കുന്നത്. |