ദേശസ്‌നേഹമുണര്‍ത്തുന്ന സിനിമകളുമായി രണ്ട് ആഴ്ച നീണ്ടു നില്ക്കുന്ന റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് സ്‌റ്റാര്‍ ഗോള്‍ഡില്‍ തുടക്കമായി. ജനുവരി പന്ത്രണ്ട് മുതല്‍ ആണ് ആഘോഷങ്ങള്‍. ഇന്ത്യയുടെ അറുപതാമത് റിപ്പബ്ലിക്ക് ദിനം സ്റ്റാര്‍ ഗോള്‍ഡ് ദേശ സ്നേഹ സിനിമകള്‍ക്കൊപ്പമാണ് ആഘോഷിക്കുന്നു. സത്യമേവ ജയതേ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ ദേശഭക്ത സിനിമകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ ഗോള്‍ഡ് ഒരുക്കുന്ന സമ്മാനവും ഉണ്ടാവും.ഭാഗ്യവനായ പ്രേക്ഷകന് ഒരു മോട്ടോര്‍ ബൈക്ക് ഗ്രാന്‍ഡ് പ്രൈസ് ആയി ലഭിക്കും.ജനുവരി 12 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി, ഫര്‍സ്, ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ്, അപഹരണ്‍, കാക്കി, ദം, തരസു, സോള്‍ജിയര്‍, കുരുക്ഷേത്ര തുടങ്ങിയ സിനിമകളാണ് പ്രക്ഷേപണം ചെയ്യുക.കൂടാതെ, ജനുവരി 26 ന് സര്‍ഹാദ് പാര്‍- എ ന്യൂ ഡൌണ്‍, ദി ഹീറോ- ലവ് സ്‌റ്റോറി ഓഫ് എ സ്പൈ, ഖയാമത് എന്നി സിനിമകളും പ്രക്ഷേപണം ചെയ്യും. സിനിമ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എസ് എം എസ് ചെയ്യുന്നവരെ കാത്ത് ഒരു മോട്ടോര്‍ ബൈക്കും സ്റ്റാര്‍ ഗോള്‍ഡ് ഒരുക്കിയിട്ടുണ്ട്. |