പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ മുന്നോട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ മുന്നോട്ട്
തിങ്കള്‍-വ്യാഴം രാത്രി 8.000
PRO
അമൃത ടെലിവിഷന്‍ സം‌പ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍-2 ആറാം റൌണ്ടില്‍. ആറാം റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ഒമ്പതായി ചുരുങ്ങുകയിരിക്കുന്നതിനാല്‍ മികവിനായി ശക്തമായ മത്സരം പ്രതീക്ഷിക്കാം.

രവീന്ദ്രന്‍ മാസ്റ്റര്‍ക്കും ബാബുരാജ്-പി.ഭാസ്കരന്‍ എന്നിവര്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള രണ്ട് സെഗ്‌മെന്‍റ് ആയിരിക്കും ആറാം റൌണ്ടിന്‍റെ പ്രത്യേകത. മലയാള ഗാനവഴികളുടെ സമ്പന്നമായ ഭൂതകാലത്തെ കുറിച്ചുള്ള അറിവും മത്സരാര്‍ത്ഥികള്‍ക്ക് ഈ റൌണ്ടില്‍ പ്രയോജനപ്പെടും.

ഏഴാം റൌണ്ടില്‍ മത്സരാത്ഥികള്‍ക്ക് എ. ആര്‍ റഹ്‌മാനെയും ആര്‍.ഡി ബര്‍മ്മനെയും ഇളയരാജയെയും ആയിരിക്കും അടുത്തറിയേണ്ടി വരിക.

സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, പിന്നണിഗായകന്‍ വിജയ് യേശുദാസ് എന്നിവരാണ് പരിപാടിയുടെ സ്ഥിരം വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമേ പ്രസസ്തരായ പിന്നണി ഗായകരില്‍ ആരെങ്കിലും മൂന്നാം വിധികര്‍ത്താവായി എത്തുകയും ചെയ്യും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്യോം‌കിയും ഏക്തയുടെ പോരാട്ടവും
സൂപ്പര്‍ ടാലന്‍റ് ഷോയുമായി അമൃത
ബ്രിട് എല്ലാം തുറന്നുപറയുന്നു
ഏഷ്യാനെറ്റ് തെലുങ്ക് ചാനല്‍ തുടങ്ങി
കുഞ്ഞാലിമരക്കാര്‍ മിനിസ്ക്രീനിലേക്ക്
ചാനല്‍ ലോകത്ത് പുരാണപ്രളയം