റിയാലിറ്റി ഷോകളില്‍ പുതിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സൂപ്പര്‍ ടാലന്‍റ് ഷോയുമായി അമൃതാ ടിവി എത്തുന്നു.
ഡാന്‍സ്, പാട്ട്, തുടങ്ങിയ സ്ഥിരം റിയാലിറ്റി ഐറ്റങ്ങളില്‍ നിന്ന് വേറിട്ട് വ്യത്യസ്ത കഴിവുകള്‍ പരീക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വേദി ഇതിലൂടെ ഒരുക്കാനാണ് അമൃത പദ്ധതിയിടുന്നത്.
മിമിക്രി, മോണോ ആക്ട്, മൈം, മാജിക്, ഉപകരണസംഗീതം, പാട്ട്, ഡാന്‍സ് തുടങ്ങിയവ കലകള്‍ക്കൊക്കെ സൂപ്പര്‍ ടാലന്‍റ് ഷോ അവസരം നല്‍കും. കൌമാരം മുതല്‍ 90കാരിയായ മുത്തശ്ശിവരെ ഏതു തലമുറയ്ക്കും പങ്കെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
അവരവരുടെ പ്രകടനം കൊണ്ട് രസിപ്പിക്കാനുള്ള കഴിവായിരിക്കും ഓരോരുത്തര്‍ക്കും നല്‍കുന്ന മൂല്യത്തിന് അടിസ്ഥാനം. ഓരോരുത്തര്‍ക്കും സ്റ്റേജില്‍ ചിലവഴിക്കാന്‍ നിശ്ചിത സമയം നല്‍കും. ആ സമയത്തിനുള്ളില്‍ അവര്‍ കാഴ്ചവച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും മാര്‍ക്ക്.
കേരളത്തിലെ റിയാലിറ്റി ഷോകള്‍ക്ക് പുതിയ ദിശാബോധം കൈവരാന്‍ അമൃതയുടെ സംരംഭം ഉപകരിക്കും എന്നാണ് പ്രതീക്ഷ. |