പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ബ്രിട് എല്ലാം തുറന്നുപറയുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട് എല്ലാം തുറന്നുപറയുന്നു
PRO
വിവാദങ്ങളുടെ കളിത്തോഴി, ബ്രിട്നി സ്പിയേഴ്സ്, തന്‍റെ സംഭവ ബഹുലമായ കഴിഞ്ഞ കാലത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. മാധ്യമങ്ങള്‍ സത്യത്തിന്‍റെയും ഒപ്പം ഊഹാപോഹങ്ങളുടെയും നിറം ചാലിച്ച തന്‍റെ കഴിഞ്ഞ വര്‍ഷങ്ങളെ കുറിച്ച് എംടിവിയിലെ ഒരു ഡോക്യുമെന്‍ററിയിലാണ് ഈ പോപ് ഗായിക തുറന്ന് പറയുന്നത്.

സമീപകാലത്ത് താന്‍ വളരെയധികം സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായെന്നും ഇതില്‍ പലതും പൊതുജനങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നും ബ്രിട്നി പറയുന്നു.

കുഴപ്പം നിറഞ്ഞ കാലത്ത് താന്‍ അലഞ്ഞ് നടന്നതിനെ കുറിച്ചും മാനസികരോഗ ചികിത്സയെ കുറിച്ചും കുട്ടികളെ വിട്ടു കിട്ടാനായി മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനുമായി നടത്തിയ നിയമ യുദ്ധത്തെ കുറിച്ചും ബ്രിട് തുറന്നു പറയുമെന്നാണ് കരുതുന്നത്.

നവംബര്‍ 30 ന് ആണ് ബ്രിടിന്‍റെ ഡോക്യുമെന്‍ററി സം‌പ്രേക്ഷണം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്.

കുഴപ്പം പിടിച്ച കാലങ്ങളോട് വിടപറഞ്ഞ ബ്രിട് ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഇവരുടെ ഏറ്റവും പുതിയ സ്റ്റുഡിയോ ആല്‍ബം ‘സര്‍ക്കസ്’ ഡിസംബര്‍ രണ്ടിന് പ്രകാശനം ചെയ്യും. അതേ ദിവസം തന്നെയാണ് ബ്രിടിന്‍റെ ഇരുപത്തിയേഴാം ജന്‍‌മദിനവും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഏഷ്യാനെറ്റ് തെലുങ്ക് ചാനല്‍ തുടങ്ങി
കുഞ്ഞാലിമരക്കാര്‍ മിനിസ്ക്രീനിലേക്ക്
ചാനല്‍ ലോകത്ത് പുരാണപ്രളയം
ഏഷ്യാനെറ്റ് വില്‍പ്പന:സിപി‌എമ്മിന് ആശങ്ക
സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു
ആലിലത്താലി ഏഷ്യാനെറ്റില്‍