പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ഏഷ്യാനെറ്റ് തെലുങ്ക് ചാനല്‍ തുടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏഷ്യാനെറ്റ് തെലുങ്ക് ചാനല്‍ തുടങ്ങി

ദക്ഷിണേന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് തെലുങ്കില്‍ സിതാര എന്ന പേരില്‍ ചാനല്‍ ആരംഭിച്ചു.

ഹൈദരാബാദില്‍ ചൊവ്വാഴ്ച രാത്രി നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സിതാരയ്ക്ക് തുടക്കമായി.

നവംബര്‍ അവസാനത്തോടെ ആന്ധ്രാപ്രദേശില്‍ 24 മണിക്കൂര്‍ സേവനം നല്‍കുന്ന ഒരു വാര്‍ത്താ ചാനല്‍ ആരംഭിക്കുമെന്ന് ഈയവസരത്തില്‍ ഏഷ്യാനെറ്റ് സി.ഒ.ഒ വിജയ് ബാബു പറഞ്ഞു.

രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന സിതാരയില്‍ ഒരു ഭാഗം പ്രമുഖ സിനിമകളുടെ പ്രദര്‍ശനവും മറുഭാഗം ഗാര്‍ഹിക കുടുംബ സാമൂഹ്യ മേഖലകളും ഉള്ള ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടതാണ്.

ആന്ധാ ജനതയ്ക്ക് എക്കാലവും ഹരമായ സിനിമകളുടെ പുന:പ്രദര്‍ശനം ഏറ്റവും വലിയ വിരുന്നാവും എന്ന് പ്രതീക്ഷിക്കുന്നതായി വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുഞ്ഞാലിമരക്കാര്‍ മിനിസ്ക്രീനിലേക്ക്
ചാനല്‍ ലോകത്ത് പുരാണപ്രളയം
ഏഷ്യാനെറ്റ് വില്‍പ്പന:സിപി‌എമ്മിന് ആശങ്ക
സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു
ആലിലത്താലി ഏഷ്യാനെറ്റില്‍
അമ്മായിയമ്മ, മരുമകള്‍ മത്സരം