സ്വാതന്ത്ര്യത്തിനായി പോരാടി വീരമൃത്യു മരിച്ച, മലബാറിലെ മാപ്പിള യുവാക്കളുടെ പ്രതീകമായി കുഞ്ഞാലിമരക്കാര്‍ മെഗാസീരിയലായി മിനിസ്ക്രീനിലെത്തുന്നു.
നാടിന്‍റെ സ്വാതന്ത്യ സമരചരിത്രത്തിന്‍റെ ആവേശം നിറഞ്ഞ ഏടായിരിക്കും കുഞ്ഞാലിമരക്കാര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ചുരുളഴിക്കുക. മിനിസ്ക്രീനിനും സീരിയല്‍ പ്രേക്ഷകര്‍ക്കും പരിചിതമല്ലാത്ത കാഴ്ചകള്‍ പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
വി പി രാമചന്ദ്രന്‍ ‘കുഞ്ഞാലിമരക്കാരുടെ’ സംവിധാനവും, ഇബ്രാഹിം വെങ്ങര തിരക്കഥ-സംഭാഷണവും നിര്‍വ്വഹിക്കുന്നു. കൊച്ചി കേരള മീഡിയ അക്കാഡമിയാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബി കുമാറും, നിര്‍മ്മാണ നിയന്ത്രണം നൌഷാദും നിര്‍വ്വഹിക്കുന്നു. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|