പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ചാനല്‍ ലോകത്ത് പുരാണപ്രളയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചാനല്‍ ലോകത്ത് പുരാണപ്രളയം
കേട്ടറിഞ്ഞ രാമായണം കണ്‍‌മുന്നില്‍ ചുരുളഴിയുമ്പോള്‍ ആകാംഷയോടെ ഒരു കുടുംബം മുഴുവന്‍ കാത്തിരുന്ന ഞായറാഴ്ചകള്‍. അതെ. എണ്‍പതു-തൊണ്ണൂറുകളില്‍ ഇടത്തരം കുടുംബങ്ങളില്‍ കണ്ടിരുന്ന കാഴ്ചയാണിത്.

അടുത്ത ആഴ്ചക്കായി അക്ഷമയോടെ കാത്തിരുന്നു. അതേ ആവര്‍ത്തനമാണ് 2008ല്‍ ഇന്ത്യന്‍ ചാനല്‍ രംഗത്തു തന്നെ ഉണ്ടായ പുരാണ സീരിയലുകളുടെ വേലിയേറ്റം. കൂടുതല്‍ മികച്ച സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉണ്ടാക്കിയ മാ‍റ്റങ്ങള്‍ പ്രകടം.

എന്‍ഡിടിവി ഇമാജിന്‍ പ്രക്ഷേപണം ചെയ്ത രാമായണം ഇപ്പോള്‍ മൊഴിമാറ്റം നടത്തി സണ്‍ നെറ്റ്‌വര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ റേറ്റിംഗില്‍ ഏറെ മുന്നിലാണ്. ചാനല്‍ 9എക്സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ‘കഹാനി ഹമാരേ മഹാഭാരത് മൊഴിമാറ്റം നടത്തി രാജ് ടി വി പ്രദര്‍ശിപ്പിക്കുന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍മ്മാണച്ചിലവുള്ള പരമ്പരയാണ് ഇതെന്നാണ് രാജ് ടിവി പറയുന്നത്. മലയാളത്തില്‍ നിന്ന് മൊഴിമാറ്റം നടത്തിയ സ്വാമി അയ്യപ്പന്‍ വിജയ് ടിവിയില്‍ ഏറെ പ്രേക്ഷകരെ നേടി. മലയാളത്തില്‍ വേളാങ്കണ്ണി മാതാവ്, പൊന്നിന്‍ കുരിശു മുത്തപ്പന്‍, അല്‍ഫോണ്‍സാമ്മ തുടങ്ങി വിവിധ സീരിയലുകള്‍ കസറുന്നുണ്ട്.

മനം‌മടുപ്പിക്കുന്ന കണ്ണീര്‍ സീരിയലുകള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ആശ്വാസമാണ് ഇവ. എന്നാല്‍ സംഭാഷണങ്ങളിലെ അതിശയോക്തിയും സ്ക്രീനില്‍ വരുമ്പോള്‍ പൌരാണിക സങ്കല്‍പ്പങ്ങളില്‍ വരുന്ന ലാഘവത്വവും ഒരു വിഭാഗം പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നുണ്ട്.
കൂടുതല്‍
ഏഷ്യാനെറ്റ് വില്‍പ്പന:സിപി‌എമ്മിന് ആശങ്ക
സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു
ആലിലത്താലി ഏഷ്യാനെറ്റില്‍
അമ്മായിയമ്മ, മരുമകള്‍ മത്സരം
ഏഷ്യാനെറ്റില്‍ ഓണാഘോഷം
അമൃതയില്‍ ഓണവിരുന്ന്