മലയാളത്തിലെ മുന്‍നിര ചാനലുകളില്‍ ഒന്നായ ഏഷ്യാനെറ്റ് ഏറ്റെടുക്കാന്‍, അന്താരാഷ്ട്ര മാധ്യമ വമ്പന്‍ റുപേര്‍ട്ട് മര്‍ഡോക്ക് നടത്തുന്ന നീക്കത്തില്‍ സിപിഎം സംസ്ഥാന ഘടകത്തിന് ആശങ്ക.
സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ സംഘടനയേ അഭിസംബോധന ചെയ്യവേ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആശങ്ക തുറന്നു പറയുകയും ചെയ്തു. ഇത്തരമൊരു അന്താരാഷ്ട്ര മാധ്യമ സഹകരണത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള ജനങ്ങളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
“അന്താരാഷ്ട്ര മാധ്യമ കുത്തകകളെ നേരിട്ടു പ്രവേശിപ്പിക്കുന്നതിലുള്ള കുഴപ്പങ്ങള്‍ നമ്മള്‍ മനസ്സിലാക്കണം.“ ആഭ്യന്തര മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പാശ്ചാത്യ ശക്തികള്‍ മുന്‍പും ശ്രമം നടത്തിയതായി ആരോപിച്ച വിജയന്‍ പറഞ്ഞു.
“ഇതൊരു ഉടമസ്ഥതാ പ്രശ്നം മാത്രമല്ല. സമൂഹത്തിലെ ഓരോ ഘടകത്തിന്‍റെ സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണിത്.”
|