മനോരമ വാരികയിലൂടെ ജനപ്രീതി നേടിയ മുരളി നെല്ലനാടിന്‍റെ ‘ആലിലത്താലി’ ഏഷ്യാനെറ്റില്‍ മെഗാപരമ്പരയായി എത്തി.
ടിബിഎസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ എന്‍ ഇ ബാലകൃഷ്ണമാരാന്‍ നിര്‍മ്മിക്കുന്ന പരമ്പര ജോസ് തോമസ് സംവിധാനം ചെയ്യുന്നു. പ്രവീണ്‍ ഇറവങ്കരയാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
നന്തിലേടത്ത് ബാലാമണിയമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. സുമിത്രയായി അനു ജോസഫും കുട്ടനായി സജി കൃഷ്ണനുമാണ് അഭിനയിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ഏഷ്യാനെറ്റില്‍ 6.30ന് സമ്പ്രേക്ഷണം ചെയ്യും.
|