പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > അമൃതയില്‍ ഓണവിരുന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമൃതയില്‍ ഓണവിരുന്ന്
ഓണാഘോഷം കെങ്കേമമാക്കാന്‍ അമൃതാ ടി വി പ്രത്യേക പരിപാടികളുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.

ഒരേ കടല്‍, ഹലോ എന്നീ ചിത്രങ്ങളാണ് തിരുവോണനാളില്‍ പ്രദര്‍ശിപ്പിക്കുക. ഉത്രാട ദിനത്തില്‍ ഡോണ്‍, രാത്രിമഴ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അവിട്ടത്തിന് ലയണ്‍, ഭരതന്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

സുരേഷ് ഗോപി, ഉമ്മന്‍ ചാണ്ടി, ജയറാം എന്നിവരുടെ കുടുംബങ്ങളുമൊത്തുള്ള അഭിമുഖം, സുജാത, ശ്വേത, വിജയ് യേശുദാസ്, എന്നിവര്‍ ഓണവിശേഷങ്ങളുമായി സംവിധായകന്‍ എം ജയചന്ദ്രന്‍റെ വീ‍ട്ടില്‍ ഒത്തുചേരുന്ന സംഗീത പരിപാടി.

തിരുന്വോണ നാളില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരുടെ അഭിമുഖങ്ങളും ഓണ വിശേഷങ്ങളും. അവിട്ടം ദിനത്തില്‍ പൃഥി രാജ്, സന്ധ്യ, മോഹിനി എന്നിവരുടെ അഭിമുഖവും ഉണ്ടാകും.
കൂടുതല്‍
ടൈറ്റില്‍ ഉടനെത്തുന്നു
ചാവേര്‍ കഥകള്‍ പരമ്പരയാകുന്നു
കലാഭവന്‍ മണി പരമ്പരയില്‍
അമൃതയില്‍ പുതിയ പരിപാടികള്‍
‘ജനപ്രിയ‘ 2009ല്‍
കായികവിശേഷങ്ങളുമായി സ്പോര്‍ട്ട്‌സ് ടൈം