ചാവേറുകളുടെ മനശാസ്ത്രം തേടിയിറങ്ങുന്ന പത്രപ്രവര്‍ത്തകനിലൂടെ കഥ പറയുന്ന പരമ്പരയാണ് മാമാങ്കം.
ചെറുപ്പക്കാരെ ചാവേറുകളാക്കി മാറ്റിയ ശേഷം അധികാരമുപയോഗിച്ചു കൊന്ന് മണിക്കിണറില്‍ തള്ളുന്ന അധിക്രാ പ്രമത്തതയുടെ പഴയ ചാവേര്‍ കഥകള്‍ പുനരാവിഷ്കരിക്കുകയാണ് ഇവിടെ.
തിരുനാവായ, കുറ്റിപ്പുറം, തവനൂര്‍ എന്നിവിടങ്ങളില്‍ സെപ്തംബറോടെ ചിത്രീകരണം ആരംഭിക്കും. മലയാളം സീരിയല്‍ മേക്കെഴ്സിനു വേണ്ടി എം മോഹനാണ് പരമ്പര സംവിധാനം ചെയ്യുന്നത്.
തിരൂര്‍ ദിനേശ്, നന്ദകുമാര്‍ കെ, എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു.
|