പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > കലാഭവന്‍ മണി പരമ്പരയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കലാഭവന്‍ മണി പരമ്പരയില്‍
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍റെ വീരകഥകള്‍ ആധാരമാക്കി നിര്‍മ്മിക്കുന്ന ‘ഗുരുവായൂര്‍ കേശവന്‍’ പരമ്പരയില്‍ കലാഭവന്‍ മണി പ്രത്യക്ഷപ്പെടുന്നു.

പരമ്പരയുടെ ടൈറ്റില്‍ സോംഗിലാണ് മണി പാടി അഭിനയിക്കുന്നത്. ക്യാപ്റ്റന്‍ രാജു, കെപി‌എ‌സി ലളിത, കവിയൂര്‍ പൊന്നമ്മ, മേഘനാഥന്‍, നാരായണന്‍ നായര്‍, കെപി‌എ‌സി സജീവ്, ബാലാജി, മീനകുമാരി, ശാലു മേനോന്‍ തുടങ്ങിയവരും പരമ്പരയില്‍ അഭിനയിക്കുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള നാട്ടാന എന്നു പേരുകേട്ട തെമ്മുട്ടിക്കാവ് രാമചന്ദ്രനാണ് പരമ്പരയില്‍ ഗുരുവായൂര്‍ കേശവനായി എത്തുന്നത്. പരമ്പരയുടെ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ പുതൂരാണ്. എം സി അരിമ്പൂരാണ് സംവിധാനം.

ക്ലിന്‍റന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കുറ്റിച്ചിറ, ജോസഫ് പറപ്പൂര്‍ എന്നിവരാണ് പരമ്പര നിര്‍മ്മിക്കുന്നത്. പരമ്പര സൂര്യാ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30ന് സം‌പ്രേഷണം ചെയ്യും.
കൂടുതല്‍
അമൃതയില്‍ പുതിയ പരിപാടികള്‍
‘ജനപ്രിയ‘ 2009ല്‍
കായികവിശേഷങ്ങളുമായി സ്പോര്‍ട്ട്‌സ് ടൈം
എന്‍റെ മാനസപുത്രി മുന്നില്‍
‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
'ഗുരുവായൂര്‍ കേശവന്‍’ വിവാദത്തില്‍