പുതുവര്‍ഷം ഗംഭീരമാക്കാന്‍ അമൃതാ ടിവിയില്‍ പുതിയ മൂന്നു പരിപാടികള്‍ കൂടി എത്തി. ഗ്രേറ്റ് ഇന്ത്യാ റേസ്, ജൂനിയര്‍ ജീനിയസ്, സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍-2 എന്നിവയാണ് അവ.
കന്യാകുമാരി മുതല്‍ ലേ വരെ യാത്ര ചെയ്യുന്ന മ്ത്സരാര്‍ത്ഥികള്‍ നേരിടുന്ന യാതാര്‍ത്ഥ്യങ്ങളാണ് ഗ്രേറ്റ് ഇന്ത്യാ റേസ് എന്ന ആക്ച്വാലിറ്റി ഷോ. പരിപാടി തിങ്കളാഴ്ച മുതല്‍ വെള്ളി രാത്രി 8മണിക്ക്.
12-14 പ്രായക്കാരെ ഉദ്ദേശിച്ചുള്ള വിദ്യാ-വിനോദ പരിപാടിയാണ് ജൂനിയര്‍ ജീനസ്. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 8 മണിക്കാണ് ജൂനിയര്‍ ജീനസ് സമ്പേക്ഷണം ചെയ്യുക.
10-15 പ്രായക്കാരിലെ മികച്ച പാട്ടുകാരനെ തെരഞ്ഞെടുക്കുന്ന പരിപാടിയാണ് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍.
|