പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > എന്‍റെ മാനസപുത്രി മുന്നില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍റെ മാനസപുത്രി മുന്നില്‍
തീര്‍ത്തും വിഭിന്നരായ രണ്ട് പെണ്‍കുട്ടികളുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടെയും കഥ പറയുന്ന’ എന്‍റെ മാനസപുത്രിയാണ് മലയാല ടിവി സീരിയല്‍ റേറ്റിങ്ങുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഗ്ലോറിയ, സോഫി എന്നീ കഥാപാത്രങ്ങളില്‍ ദുഷ്ടത്തരത്തിന്‍റെയും സ്നേഹത്തിന്‍റെയും അങ്ങേയറ്റമാണ് കാണാന്‍ കഴിയുന്നത്. കുതന്ത്രങ്ങളും അവയെ തരണം ചെയ്യുന്ന നന്മയും ഒക്കെ ചേര്‍ന്ന് സാധാരണ മലയാളം ടിവി സീരിയല്‍ തന്നെയാണ് എന്‍റെ മാനസപുത്രി. വില്ലത്തിയായി മികച്ച അഭിനയമാണ് അര്‍ച്ചന പുറത്തെടുക്കുന്നത്.

മലയാള മനോരമ വാരിക പ്രസിദ്ധീകരിച്ച കെ സുധാകരന്‍റെ പുനര്‍ജ്ജന്മം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് എന്‍റെ മാനസപുത്രി. കിരണ്‍ ടിവിയില്‍ അവതാരികയായിരുന്ന അര്‍ച്ചനയാണ് ഗ്ലോറിയയായി കുടുംബ സദസ്സുകളെ ഞെട്ടിക്കുന്നത്.

സോഫിയായി ശ്രീകലയാണ് അഭിനയിക്കുന്നത്. കരച്ചില്‍ സീരിയലുകളോടുള്ള കേരളത്തിന്‍റെ ഭ്രമം മാനസപുത്രിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നു.
കൂടുതല്‍
‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
'ഗുരുവായൂര്‍ കേശവന്‍’ വിവാദത്തില്‍
ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
അപരന്മാരുമായി കോമഡീശ്വരന്‍
സിറ്റിസണ്‍ ജേണലിസ്റ്റ് വീണ്ടും
എല്ലനും മല്ലനും ജയ്ഹിന്ദില്‍