ഗുരുവായൂര്‍ കേശവന്‍റെ വീരകഥകള്‍ പരമ്പരയാക്കാനുള്ള നിക്കം വിവാദത്തിലായി. അനുമതിയില്ലാതെ ചിത്രീകരണം ആരംഭിച്ചതിന് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസയക്കാന്‍ ഒരുങ്ങുകയാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്.
ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള നാട്ടാന എന്നു പേരുകേട്ട തെമ്മുട്ടിക്കാവ് രാമചന്ദ്രനെ ഗുരുവായൂര്‍ കേശവന്‍റെ കഥാപാത്രമാക്കി ഗുരുവായൂരില്‍ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. വന്യമൃഗങ്ങളെ വിനോദോപാധിക്കായി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ നിര്‍മ്മാതാക്കള്‍ പാലിച്ചില്ലെന്നാന്ന് ബോര്‍ഡ് ആരോപിക്കുന്നു.
ആനയെ പരിശീലിപ്പിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി ബോര്‍ഡില്‍ നിന്നു അനുമതിയും വാങ്ങേണ്ടതുണ്ട്. ‘ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍’ എന്ന പരമ്പരയുടെ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ പുതൂരാണ്. എം സി അരിമ്പൂരാണ് സംവിധാനം.
|