നിത്യജീവിതത്തില്‍ ചിലതൊക്കെ കാണുമ്പോള്‍ നമ്മള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചുപോകും. നേരിട്ടു ചോദിക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ.
ഇങ്ങനെ സിനിമാ- രാഷ്ട്രീയ രംഗത്തുള്ള, ജനം അകലെ നിന്നു കാണുന്ന ആള്‍ക്കാരോട് ചില ചോദ്യങ്ങള്‍. ജയ്ഹിന്ദില്‍ പ്രദര്‍ശിപ്പിക്കുന്ന കോമ്മഡീശ്വരന്‍ നര്‍മ്മ പരിപാടിയേക്കുറിച്ചാണ് പറഞ്ഞത്.
പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖന്മാരൊക്കെ അപരന്മാരാണെന്നു മാത്രം. മിമിക്രി താരം സുരേഷ് വെളിയനാടാണ് ‘കോമഡീശ്വരന്‍’ സംവിധാനം ചെയ്യുന്നത്.
ദീപു കോന്നി സംവിധാനം നിര്‍വ്വഹിക്കുന്നു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 7.30ന് കോമഡീശ്വരന്‍ ജയ്ഹിന്ദില്‍ കാണാം.
|